വി എസ് അച്യുതാനന്ദൻ സ്മാരക ഹാൾ തുറന്നു

പാഞ്ഞാൾ
പാഞ്ഞാൾ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ചെലവഴിച്ച് നിർമിച്ച വി എസ് അച്യുതാനന്ദൻ സ്മാരക ഹാൾ കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്‌തു. യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ, വൈസ് പ്രസിഡന്റ് പി കൃഷ്ണൻകുട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ നിർമല രവികുമാർ, എ കെ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ ഇ ഗോവിന്ദൻ, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ രാമചന്ദ്രൻ, കെ വി പ്രകാശൻ, കെ വി സതീശൻ, പ്രേമദാസ്, സന്ദീപ് കോന്നനാത്ത്, സംഘാടകസമിതി കൺവീനർ ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.










0 comments