ad
Deshabhimani

ട്രാൻസ്‌ജെൻഡർ നിയമഭേദഗതി 


സംയുക്തസമരസമിതി 
പ്രതിഷേധിച്ചു

കേന്ദ്ര സർക്കാർ നടപ്പാക്കിയ ട്രാൻസ്‌ജെൻഡർ പേഴ്സൺ പ്രൊട്ടക്ഷൻ ഭേദഗതി ബിൽ  പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തൃശൂർ ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ബിൽ കത്തിച്ച്  പ്രതിഷേധിച്ചപ്പോൾ

കേന്ദ്ര സർക്കാർ നടപ്പാക്കിയ ട്രാൻസ്‌ജെൻഡർ പേഴ്സൺ പ്രൊട്ടക്ഷൻ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തൃശൂർ ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Mar 22, 2026, 12:11 AM | 1 min read

തൃശൂർ

ലോക്‌സഭയിൽ അവതരിപ്പിച്ച ട്രാൻസ്‌ജെൻഡർ നിയമ ഭേദഗതിക്കെതിരെ എൽജിബിടിക്യു കമ്യൂണിറ്റി പ്രതിഷേധറാലി നടത്തി. ഫിക്കോ, നില, സഹയാത്രിക, ജ്വാല, സംഘമിത്ര, വോയിസ്, ബിഫോർ ടിജി പ്രോജക്റ്റ് എന്നിവരടങ്ങിയ ട്രാൻസ്ജെൻഡർ-, ക്വിയർ മനുഷ്യാവകാശ സംഘടനകളുടെ സംയുക്ത സമര സമിതിയാണ് റാലി സംഘടിപ്പിച്ചത്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സ്വയം നിർണയാവകാശം റദ്ദാക്കുകയും ട്രാൻസ്‌ജെൻഡർ വ്യക്തികളെ സഹായിക്കുന്ന സാമുദായിക സംഘടനകൾ പോലുള്ള മനുഷ്യാവകാശവലയങ്ങളെ അപകടപ്പെടുത്തുംവിധമുള്ള നിയമങ്ങൾ കൊണ്ടുവരികയും ചെയ്യുന്നതാണ് പുതിയ ഭേദഗതി. നിലവിലുള്ള 2019 ട്രാൻസ്‌ജെൻഡർ പേഴ്സൻസ് ആക്ട് കൂടുതൽ കാര്യക്ഷമമാക്കുന്നെന്ന് ഭേദഗതിയിൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അവരുടെ അവകാശങ്ങളെയും അനുകൂല്യങ്ങളെയും നിഷേധിക്കുന്നതാണ്‌. തൃശൂർ ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച റാലി സ്വരാജ് റൗണ്ട് വഴി ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ സമാപിച്ചു. പ്രതിഷേധ സൂചകമായി ബില്ലിന്റെ കോപ്പി കത്തിച്ചു. ഫൈസൽ ഫൈസു, കേരള പ്രദേശ് ട്രാൻസ്‌ജെൻഡർ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്, മീനാക്ഷി, ഫിക്കോ സെക്രട്ടറി, വാസുകീ രാഹുൽ, ഫിക്കോ പ്രസിഡന്റ്‌, പൊന്നു ഇമ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home