Deshabhimani

നഗരത്തിൽ അപകടക്കെണി

കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ് പ്രധാന കവാടത്തിന്‌ മുന്നിലെ റോഡിന് നടുവിലെ അശാസ്‌ത്രീയ നിർമാണം

കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ് പ്രധാന കവാടത്തിന്‌ മുന്നിലെ റോഡിന് നടുവിലെ അശാസ്‌ത്രീയ നിർമാണം

avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 12:28 AM | 1 min read

തൃശൂര്‍

തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പ്രധാന കവാടത്തിന് മുന്നിലെ റോഡ് അപകടക്കെണിയായി. വാഹനങ്ങൾ സുഗമമായി കടന്നുപോകേണ്ട റോഡിന്റെ മധ്യഭാഗത്ത് ഉയർന്നുനിൽക്കുന്ന കോൺക്രീറ്റ് നിർമിതിയാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. അശാസ്ത്രീയമായി ഉയർന്നുനിൽക്കുന്ന നിർമിതിയുടെ അരികുകൾ പൊട്ടിപ്പൊളിഞ്ഞും നിരപ്പില്ലാതെയുമാണ്‌ കിടക്കുന്നത്. ഇത് അപകടസാധ്യത ഇരട്ടിയാക്കുന്നു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന പ്രധാന പാതയിൽ ഈ അപകടക്കെണി നിലനിൽക്കുന്നത് വലിയ ആശങ്കക്കിടയാക്കുകയാണ്. സാധാരണ നിരപ്പുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ പെട്ടെന്ന് മുന്നിൽ ഉയർന്നുവരുന്ന കോൺക്രീറ്റ് തിട്ട ഇരുചക്ര വാഹനയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. വാഹനം ഇതിലേക്ക് കയറുകയോ അരികിൽ തട്ടുകയോ ചെയ്യുമ്പോള്‍ നിയന്ത്രണം വിടുന്നതും യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീഴുന്നതും പതിവാണ്. രാത്രിയിലും തിരക്കേറിയ സമയങ്ങളിലും അപകടഭീഷണി കൂടുതൽ രൂക്ഷമാണ്. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കും ഈ നിർമിതി അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. അപകടസാധ്യത വ്യക്തമായിട്ടും സുരക്ഷ ഉറപ്പാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഫലപ്രദമായ നടപടികളുണ്ടാകാത്തത് യാത്രക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റോഡിന്റെ മധ്യഭാഗത്ത് ഇത്തരമൊരു ഉയർന്ന കോൺക്രീറ്റ് നിർമിതി ഉണ്ടാകുമെന്ന് വാഹനയാത്രക്കാർ സ്വാഭാവികമായും പ്രതീക്ഷിക്കില്ല. അതുകൊണ്ടുതന്നെ ഏതു നിമിഷവും ഗുരുതരമായ അപകടത്തിന് കാരണമായേക്കാവുന്ന സുരക്ഷാവീഴ്ചയാണിത്. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും മുൻഗണന നൽകി ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി സ്ഥലപരിശോധന നടത്തണമെന്ന്‌ യാത്രക്കാർ പറയുന്നു. അപകടകരമായ കോൺക്രീറ്റ് നിർമിതി നീക്കം ചെയ്യുകയോ റോഡിന്റെ നിരപ്പിനനുസരിച്ച് സുരക്ഷിതമായി പുനർനിർമിക്കുകയോ വേണം. അതുവരെ മുന്നറിയിപ്പ് ബോർഡുകളും രാത്രിയിൽ വ്യക്തമായി കാണാവുന്ന സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home