Deshabhimani

മത്സ്യ ലേലം

ഫിഷറീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ; കോൾ കർഷകർ ദുരിതത്തിൽ

s

കോലോത്ത് പാടത്ത് വെള്ളം വറ്റിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 12:36 AM | 1 min read

പൊന്നാനി

കൃഷിക്കാവശ്യമായ കുമ്മായം ഇനി വില കൊടുത്ത് വാങ്ങേണ്ടി വരുമോ എന്ന് സങ്കടപ്പെട്ടിരിക്കുന്ന കോൾ കർഷകരെ മത്സ്യത്തിന്റെ പേരിൽ ഫിഷറീസ് ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിക്കുന്നു. ഞാറ് നടുന്നതിന്റെ ഭാഗമായി വെള്ളം പമ്പ് ചെയ്ത് വറ്റിക്കുമ്പോൾ ലഭിക്കുന്ന മത്സ്യങ്ങൾ പാടശേഖരസമിതി ഓപ്പൺ ലേലത്തിലൂടെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്ക് നൽകും. ഇതിൽ നിന്ന്‌ ലഭിക്കുന്ന വരുമാനം കർഷകർക്ക്‌ വലിയ ആശ്വാസമാണ്‌.

എന്നാൽ തോടുകൾ പൊതുവാണെന്നും അതുകൊണ്ട്‌ മത്സ്യംപിടിക്കാൻ അനുവദിക്കണമെന്നുമാണ് ഉൾനാടൻ മത്സ്യതൊഴിലാളികളുടെ ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച്‌ ഇവർ ഫിഷറീസിന് പരാതി നൽകിയിരുന്നു. തുടർന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥർ കർഷകരെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയത്‌.

ഈ സീസണിൽ മീൻ ലേലത്തിൽ നൽകിയ വകയിൽ ലഭിച്ചത് ഒന്നരലക്ഷം രൂപയാണ്. ഈ തുകയുംകൂടി ഉപയോഗപ്പെടുത്തിയാണ് പാടശേഖര സമിതി കൃഷിക്കുള്ള കൂലിച്ചെലവ് കണ്ടെത്തുന്നതെന്ന് തിരുത്തുമ്മൽ പാടശേഖരത്തിലെ ശ്രീനിവാസൻ പറയുന്നു. മൂന്നരലക്ഷം രൂപയാണ് തിരുത്തുമ്മൽ പാടത്തിലെ പമ്പിങ്ങിനുമാത്രം ചെലവ്. ഒരു സീസണിൽ കൃഷിചെയ്യാൻ 11 ലക്ഷം ചെലവ് വരും. ഇതെല്ലം പാടശേഖര സമിതി കണ്ടത്തണം. ഈ പ്രയാസത്തിനിടയിലാണ് ഉൾനാടൻ മത്സ്യതൊഴിലാളികൾ നൽകിയ പരാതിയിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ ഭീഷണിയെന്ന് കർഷകർ പറയുന്നു. 58 പാടശേഖരങ്ങളിലായി ആറായിരത്തോളം കർഷകരുടെ ഉപജീവനമാർഗമാണിത്‌. ഇവരുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോലോത്ത് പാടത്തെ കർഷകനായ കരുണാകരനും പറയുന്നു.


​യോഗത്തിൽ എംഎൽഎ പങ്കെടുത്തില്ല

പ്രശ്നപരിഹാരത്തിനായി താലൂക്ക് ഓഫീസിൽ വിളിച്ച യോഗത്തിൽ കെ പി നൗഷാദലി എംഎൽഎ പങ്കെടുക്കാത്തതിലും കർഷകർക്ക് അമർഷമുണ്ട്. കർഷകരുടെ പ്രയാസത്തോട് എംഎൽഎ മുഖംതിരിഞ്ഞുനിൽക്കുന്നത് ശരിയല്ലെന്നും കർഷകർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home