Deshabhimani

പത്രപ്രചാരണത്തിന്‌ ആവേശം പകർന്ന്‌ മാധ്യമ സെമിനാർ

s

പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ദേശാഭിമാനി മാധ്യമ സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 12:34 AM | 1 min read

പെരിന്തൽമണ്ണ

ദേശാഭിമാനി പത്ര പ്രചാരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ നടന്ന മാധ്യമ സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനംചെയ്തു. മാധ്യമ പ്രവർത്തകൻ ടി എം ഹർഷൻ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാർ അധ്യക്ഷനായി. മുതിർന്ന നേതാക്കളായ പാലോളി മുഹമ്മദ്കുട്ടി, പി പി വാസുദേവൻ, ജില്ലാ സെക്രട്ടറി വി പി അനിൽ എന്നിവർ സംസാരിച്ചു.

35 വർഷം ദേശാഭിമാനി ഏരിയാ ലേഖകനായി പ്രവർത്തിക്കുന്ന എ രാധാകൃഷ്ണനെ ആദരിച്ചു.

50 വർഷത്തിലധികം ദേശാഭിമാനി വരിക്കാരായ പെരിന്തൽമണ്ണ, മങ്കട ഏരിയയിലുള്ളവരെ ആദരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി രമേശൻ, മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ, സി ദിവാകരൻ, സി എച്ച് ആഷിഖ്, കെ ബദറുന്നിസ, പി പത്മജ, ഡോ. എ മുഹമ്മദ് എന്നിവർ പങ്കെടുത്തു. സിപിഐ എം ഏരിയാ സെക്രട്ടറി ഇ രാജേഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു.


തെറ്റായ വാർത്തകളെ പൊളിക്കാൻ പ്രതിപക്ഷ മാധ്യമ സ്ഥാപനങ്ങളുണ്ടാവണം: ടി എം ഹർഷൻ

തെറ്റായ വാർത്തകളെ പൊളിക്കാൻ പ്രതിപക്ഷ മാധ്യമ സ്ഥാപനങ്ങൾ ഇനിയും ഉണ്ടാവണമെന്നും സത്യങ്ങൾക്ക് അപ്പുറത്ത് നുണകൾ മേൽകൈ നേടുന്ന അവസ്ഥ നവമാധ്യമങ്ങളെ ഉപയോഗിച്ച് ഇടതുപക്ഷ പ്രവർത്തകർ പരാജയപ്പെടുത്തണമെന്നും

മാധ്യമപ്രവർത്തകൻ ടി എം ഹർഷൻ പറഞ്ഞു. പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ദേശാഭിമാനി മാധ്യമ സെമിനാറിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.

പ്രവാസി സംഘടനയുടെ പേരിൽ യുഡിഎഫിൽ എത്തിയ ഒരു പ്രമുഖ വ്യക്തി ഇ ഡിയുടെ പേരിൽ വ്യാജ കത്ത് തയ്യാറാക്കി തട്ടിപ്പിന് ശ്രമിച്ചു. ഈ വാർത്ത പുറത്തുവരാതിരിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയാണ്‌. വരിസംഖ്യ വരുമാനത്തിന്‌ പകരം പത്രങ്ങൾക്ക് പരസ്യം മുഖ്യ വരുമാനമായതോടെ നയങ്ങളിൽ വ്യതിചലനം ആരംഭിച്ചതായും ഹർഷൻ കൂട്ടി ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home