ad
Deshabhimani

മുഖാമുഖം മീറ്റ് യുവര്‍ കലക്ടര്‍

തൃശൂര്‍ പൂരം കാണിക്കാം; ഇത് കലക്ടറുടെ ഉറപ്പ്

മുഖാമുഖം മീറ്റ് യുവര്‍ കലക്ടര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കൊപ്പം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ 
കേക്ക് മുറിക്കുന്നു

മുഖാമുഖം മീറ്റ് യുവര്‍ കലക്ടര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കൊപ്പം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ 
കേക്ക് മുറിക്കുന്നു

വെബ് ഡെസ്ക്

Published on Jan 01, 2026, 12:44 AM | 1 min read

തൃശൂര്‍

"തൃശൂര്‍ പൂരം കാണണം...' അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. കാണിക്കാമെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പുഞ്ചിരിയോടെ ഉറപ്പും നല്‍കി. മുഖാമുഖം മീറ്റ് യുവര്‍ കലക്ടര്‍ പരിപാടിയുടെ ഭാഗമായി കലക്ടറുമായി സംവദിക്കാനെത്തിയതായിരുന്നു അന്തിക്കാട് ബിആര്‍സിക്ക് കീഴിലെ സെപ്ഷ്യല്‍ സ്കൂളുകളിലെ 28 കുട്ടികള്‍. അവര്‍ക്ക് കലക്ടറോട് പറയാന്‍ ഒരു ആഗ്രഹമേയുണ്ടായിരുന്നൂള്ളൂ. പൂരം കാണണം. തിക്കും തിരക്കുമില്ലാതെ പൂരം കാണാന്‍ സൗകര്യമൊരുക്കണമെന്ന് കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന അധ്യാപകരും രക്ഷിതാക്കളും അഭ്യര്‍ഥിച്ചു. ഇതോടെ കലക്ടര്‍ പൂരം കാണാന്‍ സൗകര്യമൊരുക്കാമെന്ന് ഉറപ്പും നല്‍കി. ക്രിസ്മസ് പുതുവത്സരാശംസ കാര്‍ഡ് നല്‍കിയാണ് കുട്ടികളെ കലക്ടര്‍ സ്വാഗതം ചെയ്തത്. കേക്ക് മുറിച്ചും കുട്ടികള്‍ക്ക് സ്മൈലീ ബോള്‍ സമ്മാനം നല്‍കിയും കലക്ടര്‍ സന്തോഷം പങ്കുവച്ചു. കുട്ടികളിലൊരാള്‍ വരച്ച പെന്‍സില്‍ ഡ്രോയിങ് കലക്ടര്‍ക്ക് കൈമാറി. കുട്ടികള്‍ കലക്ടര്‍ക്ക് മുന്നില്‍ കലാപ്രകടനങ്ങള്‍ കാഴ്ചവച്ചു. പ്രോജക്ട് ഓഫീസര്‍ ഡോ. കെ ഉമാദേവി, ബിആര്‍സിയിലെ ജീവനക്കാര്‍, ഡിസിഐപി ഇന്റേണ്‍സ് എന്നിവരും കുട്ടിക‌ള്‍ക്കൊപ്പമുണ്ടായിരുന്നു. കലക്ടറോടൊപ്പം ഫോട്ടോയെടുത്താണ് കുട്ടികള്‍ മടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home