Deshabhimani

പശ്ചിമേഷ്യൻ പ്രതിസന്ധി; സമാധാന നിർദേശങ്ങളുമായി ഇറാൻ, മറുപടി നൽകി യുഎസ്

Masoud Pezeshkian Donald Trump
വെബ് ഡെസ്ക്

Published on Oct 01, 2026, 02:42 PM | 1 min read

തെഹ്റാൻ : പശ്ചിമേഷ്യയിൽ ഏഴ് മാസമായി തുടരുന്ന കടന്നാക്രമണങ്ങൾക്ക് അവസാനിപ്പിക്കണമെന്ന ഇറാന്റെ നിർദേശത്തോട് പ്രതികരിച്ച് അമേരിക്ക. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി അമേരിക്കയുടെ മറുപടി പ്രസിഡന്റ് മസൂദ് പെസഷ്കിയാന് കൈമാറിയതായാണ് റിപ്പോർട്ട്. എന്നാൽ മറുപടിയിൽ എന്താണ് പറയുന്നതെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അമേരിക്കക്ക് മുന്നിൽവച്ച നിർദേശങ്ങൾ യാഥാർഥ്യമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പെസഷ്കിയാൻ പറഞ്ഞു. ഇറാനിയൻ ജനതയുടെ അവകാശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കരാറാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇറാന്റെ നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദിവസങ്ങൾക്ക് മുൻപ് പരസ്യമായി നിരസിച്ചിരുന്നു. അതേസമയം ഖത്തറിന്റെയും പാകിസ്ഥാന്റെയും നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ തുടരുകയാണ്. ഇറാൻ മുന്നോട്ടുവച്ച നിർദേശത്തിൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നാണ് അറിയിച്ചത്. ഇതിന് പകരമായി ഇറാനെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം നീക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, എണ്ണ വിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഇളവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ ട്രംപ് നിരസിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home