Deshabhimani

മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം

scholarship
വെബ് ഡെസ്ക്

Published on Oct 01, 2026, 03:15 PM | 1 min read

തിരുവനന്തപുരം : സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാ​ഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) മാർ​​​​ഗദീപം സ്കോളർഷിപ്പിനുള്ള (2026-27) അപേക്ഷ ആരംഭിച്ചു.


കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ട, കുടുംബ വാർഷിക വരുമാനം 2,50,000 രൂപ കവിയാത്ത വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർ​ഹത. 1,500 രൂപയാണ് സ്കോളർഷിപ്പ് തുകയായി ഒരു വർഷം അനുവദിക്കുന്നത്. സ്കോളർഷിപ്പിന്റെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരി​ഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് അവരുടെ പേരിൽ ആധാറുമായി ബന്ധിപ്പിച്ച ദേശാസാൽകൃത/ഷെഡ്യൂൾഡ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരു തവണ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിക്ക് അടുത്ത അക്കാദമിക വർഷം ആനുകൂല്യം ലഭിക്കണമെങ്കിൽ പുതിയതായി അപേക്ഷ സമർപ്പിക്കണം.


വ്യാജ വിവരങ്ങൾ നൽകി സ്കോളർഷിപ്പ് നേടിയതായി കണ്ടെത്തിയാൽ ആ വിദ്യാർഥിയുടെ സ്കോളർഷിപ്പ് ഉടനടി റദ്ദാക്കുകയും നൽകിയ സ്കോളർഷിപ്പ് തുക 18 ശതമാനം പലിശ ഉൾപ്പടെ വീണ്ടെടുക്കുകയും ചെയ്യും.


അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ


1. വരുമാന സർട്ടിഫിക്കറ്റ്


2. മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്


3. ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്


4. ഭിന്നശേഷി സർട്ടിഫിക്കറ്റ്


5. അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്


6. 2025-26 വർഷത്തെ പ്രോ​ഗ്രസ് കാർഡിന്റെ പകർപ്പ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home