Deshabhimani

മലയാള സിനിമകളുടെ ആരാധകൻ; ദുൽഖറിനെയും നസ്ലിനെയും ഇഷ്ടം: ജേസൺ സഞ്ജയ്

JASON SANJAY DULQUER NASLEN
വെബ് ഡെസ്ക്

Published on Oct 01, 2026, 04:00 PM | 1 min read

കൊച്ചി: മലയാള സിനിമകളെ പ്രശംസിച്ച് സംവിധായകൻ ജയ്സൺ സഞ്ജയ്. മലയാള സിനിമകളുടെ ആരാധകനാണെന്നും ദുൽഖർ സൽമാനെയും, നസ്ലിനെയും വളരെയധികം ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി സംവിധാനം ചെയ്ത സി​ഗ്മ എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയപ്പോഴായിരുന്നു ജേസണ്‍ന്റെ പ്രതികരണം. അടുത്ത കാലത്ത് കമ്ട മലയാള സിനിമ മോളീവുഡ് ടൈംസ് ആണെന്നും ചിത്രം വളരെയധികം ഇഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


”എനിക്ക് ദുല്‍ഖര്‍ സല്‍മാന്‍ സാറിനെ എനിക്ക് ഒരുപാടിഷ്ടമാണ്. ഈയ്യടുത്തായി നസ്ലെനെ ഇഷ്ടപ്പെട്ടു. മമ്മൂക്കയും ലാലേട്ടനും ഇതിഹാസങ്ങളാണ്. എനിക്ക് അവരെയെല്ലാം ഇഷ്ടമാണ്. ഈയടുത്ത് മോളിവുഡ് ടൈംസ് കണ്ടു. ആ സിനിമ നടക്കുന്നത് സിനിമയുമായി ബന്ധപ്പെട്ടാണ്. വളരെ റിയലിസ്റ്റിക്കാണ്. എനിക്ക് ഇഷ്ടപ്പെട്ടു”. മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാനാണെന്നും ജേസൺ കൂട്ടിച്ചേർത്തു.


നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ്‍യുടെ മകനാണ് സഞ്ജയ്. അച്ഛന്റെ വഴിയെ സിനിമയിലെത്തിയെങ്കിലും നെപോ കിഡ് എന്ന ലേബലിൽ സിനിമയിൽ കയറിപ്പറ്റാൻ ആ​ഗ്രഹിച്ചിരുന്നില്ല എന്ന് ജേസണ്‍ പറയുന്നു. സ്വന്തം പ്രയത്നത്തിലൂടെ സംവിധായകനായി സിനിമയിലരങ്ങേറാനാണ് ആ​ഗ്രഹിച്ചതെന്നും നിരവധി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ജേസണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സിഗ്മ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home