എസ്എഫ്ഐ ഒറ്റക്കാണെന്ന് ആരും കരുതേണ്ട: കെ രാജൻ

തിരുവനന്തപുരം: ഈ സമരത്തിൽ എസ്എഫ്ഐ ഒറ്റക്കാണെന്ന് ആരും കരുതണ്ടെന്നും കേരളത്തിൽ ഇടതുപക്ഷം ഒറ്റക്കെട്ടായി നേരിടുമെന്നും സിപിഐ നേതാവ് കെ രാജൻ എംഎൽഎ പറഞ്ഞു.ഹോസ്റ്റലിനകത്തേക്ക് പുറത്തുനിന്ന് യൂത്ത് കോൺഗ്രസുകാർ പന്തവും കല്ലും എറിഞ്ഞത് മാധ്യമങ്ങളിലൂടെ കാണിച്ചതാണ്.കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ആക്രമണം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായാണ് നിന്നത്.
ആ നിഷ്ക്രിയത്വം കോൺഗ്രസിനും ബിജെപിക്കും വേണ്ടിയുള്ളതാണ്. കന്റോൺമെന്റ് സിഐയും എസ്ഐയും ഇതിൽ വളരെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അവരെ മാറ്റിനിർത്തി അന്വേഷണം നടത്തിയില്ലെങ്കിൽ, 12-ന് ആരംഭിക്കാൻ പോകുന്ന നിയമസഭാ സമ്മേളനം അത്ര എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാമെന്ന് സർക്കാർ കരുതേണ്ട. എന്തുകൊണ്ടാണ് ബിജെപി മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനവ്യൂഹം തടയാത്തതെന്നും കെ രാജൻ ചോദിച്ചു.








0 comments