സൂപ്പർ ലീഗ് കേരള: ഇന്ന് തൃശൂർ മാജിക് എഫ്സി - ഫോഴ്സ കൊച്ചി പോരാട്ടം

തൃശൂർ മാജിക് എഫ്സി (ഇടത്) ഫോഴ്സ കൊച്ചി (വലത്)| Photo:Social Media
തൃശൂർ : സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക് എഫ്സി ഇന്ന് ഫോഴ്സ കൊച്ചിയെ നേരിടും. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ വിജയം നേടുകയാണ് തൃശ്ശൂർ മാജിക് എഫ്സിയുടെ ലക്ഷ്യം.
കണ്ണൂർ വാരിയേഴ്സിനോട് ആദ്യ മത്സരത്തിൽ തൃശ്ശൂർ പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തിൽ തിരിച്ചുവരാനാണ് ടീമിന്റെ ശ്രമം. അന്താരാഷ്ട്ര താരങ്ങളുടെ പരിചയസമ്പത്തിനൊപ്പം പ്രാദേശിക താരങ്ങളുടെ മികവും ചേർത്താണ് തൃശൂർ കളത്തിലിറങ്ങുന്നത്.
കളിക്കാരെ ഒത്തിണക്കി മികച്ച ടീമായി കളിക്കാനാണ് ശ്രമിക്കുന്നതെന്നും വിജയം മാത്രമാണ് ലക്ഷ്യമെന്നും സ്പാനിഷ് പരിശീലകൻ ഡേവിഡ് കാനഡ പറഞ്ഞു. മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തിയാണ് ഫോഴ്സ കൊച്ചി എത്തുന്നത്. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസം തൃശൂരിനെതിരെയും തുടരാനാണ് കൊച്ചി ലക്ഷ്യമിടുന്നത്.









0 comments