പൊന്നിനരികെ ഇന്ത്യ: ഹോക്കിയിൽ പുരുഷ ടീമും ഫൈനലിൽ; ത്രില്ലർ പോരിൽ പാകിസ്ഥാനെ വീഴ്ത്തി

നഗോയ: പുരുഷ ഹോക്കിയിൽ ഇന്ത്യൻ ടീം ഫൈനലിൽ. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ത്രില്ലർ പോരിൽ പോരാട്ടത്തിൽ പാകിസ്ഥാനെ 4-3ന് വീഴിത്തിയാണ് ഇന്ത്യ കലാശപോരാട്ടത്തിന് ടിക്കറ്റ് നേടിയത്. ഇരുടീമുകളും 3-3 എന്ന നിലയിൽ സമനില പാലിച്ച മത്സരത്തിൽ, സമയം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ അഭിഷേക് നൈൻ നേടിയ ഗോളിലാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇരട്ട ഗോളുമായി തിളങ്ങി.
ഒന്നാം ക്വാർട്ടറിൽ പെനാൽറ്റി കോർണറുകളിൽ നിന്ന് ഹർമൻപ്രീത് സിങ് രണ്ട് ഗോളുകൾ നേടി. തുടർന്ന് രണ്ടാം ക്വാർട്ടറിൽ സുഖ്ജീത് സിങ് ഇന്ത്യയുടെ ലീഡ് 3-0 ആയി ഉയർത്തി. പിന്നീട് പാകിസ്ഥാൻ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. കൃത്യമായ ഇടവേളകളിൽ ഗോൾ നേടിയ പാക് ടീം 3-3 എന്ന നിലയിൽ തുല്യത പാലിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അബു മഹ്മൂദിലൂടെയാണ് പാകിസ്ഥാൻ തിരിച്ചടിച്ചത്. തുടർന്ന് മൂന്നാം ക്വാർട്ടറിൽ (45-ാം മിനിറ്റിൽ) ഹന്നൻ ഷാഹിദും നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ വഹിദ് റാണയും പാകിസ്ഥാനായി ഗോൾ നേടി. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് ഉറച്ച വേളയിലാണ് ഇന്ത്യയുടെ രക്ഷകാനായി അഭിഷേക് നൈൻ മാറിയത്.
വനിതാ ഹോക്കിയിലും ഇന്ത്യ ഫൈനലിൽ കടന്നിരുന്നു. സെമിയിൽ ദക്ഷിണ കൊറിയയെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് മുന്നേറ്റം.








0 comments