Deshabhimani

യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്തവര്‍ വിവിധ ക്രിമിനൽ കേസുകളിലെ പ്രതികള്‍: ആദർശ് എം സജി

adarsh M Saji
വെബ് ഡെസ്ക്

Published on Oct 01, 2026, 03:22 PM | 1 min read

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെഎസ്‍യു-പൊലീസ് നടത്തിയ വിദ്യാർഥി വേട്ടയിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം സജി. കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം കേരള യൂണിവേഴ്സിറ്റി ഹോസ്റ്റൽ ലക്ഷ്യമിടാറുണ്ടെന്നും ആദർശ് എം. സജി പറഞ്ഞു.


പൊലീസ് ആർഎസ്എസിൻ്റെയും യൂത്ത് കോൺഗ്രസുകാരുടെയും കൂലിത്തല്ലുകാരായി മാറിയെന്നും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്തവരെന്നും ആദർശ് പറഞ്ഞു. ഇവർ പങ്കെടുത്തത് എസ്എഫ്ഐകാരെ ആക്രമിക്കാൻ ഉള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആദ്യം ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസാണ്. തുടർന്ന് പ്രശ്നം പരിഹരിക്കാൻ പൊലീസ് വിളിച്ച് വരുത്തിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് അടക്കം ഉള്ളവരെ മർദിച്ചു. അവർ ക്യാംപസിലേക്ക് തീപ്പന്തം എറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സമരം കഴിഞ്ഞശേഷം തീ പന്തത്തിന്റെ ആവശ്യമെന്താണെന്നും യൂത്ത് കോൺഗ്രസ് സമരത്തിന് എന്തിന് ബിയർ കുപ്പിയുമായി എത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ആർക്കുവേണ്ടിയാണ് പൊലീസ് പണിയെടുക്കുന്നതെന്ന് ഉത്തരവാദിത്തപ്പെട്ടവർ വ്യക്തമാക്കണമെന്നും ആദർശ് എം സജി കൂട്ടിചേർത്തു. പ്രതിരോധിക്കണം എന്ന് തീരുമാനിച്ചാൽ പ്രതിരോധിച്ചിരിക്കുമെന്ന് വ്യക്തമാക്കി ആദർശ്, എപ്പോഴും അടികൊണ്ട് സഹിക്കാൻ ആകില്ലെന്നും ഏത് രീതിയിൽ വേണമെങ്കിലും പ്രതിരോധിക്കുമെന്നും കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home