വനിതാസാഹിതി സാഹിത്യോത്സവം: സംഘാടക സമിതിയായി

തൃശൂര്‍
വനിതാസാഹിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതാസാഹിതി സാഹിത്യോത്സവം വിഎല്‍എഫ് 2026ന്റെ സംഘാടക സമിതി രൂപീകരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്രോഷറും പ്രകാശിപ്പിച്ചു. വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റ് വി എസ് ബിന്ദു അധ്യക്ഷയായി. രവിത ഹരിദാസ്, ഡോ. ഡി ഷീല, ബീന സജീവ്, ഡോ. കെ ആർ ബീന, കെ കെ ലതിക, അശോകൻ ചെരുവിൽ, ഡോ. സി രാവുണ്ണി, എസ് എന്‍ സന്ധ്യ, എം കെ മനോഹരൻ, കെ പി സലീന എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ ചെയര്‍മാനും രവിത ഹരിദാസ് ജനറല്‍ കണ്‍വീനറും ഡോ. ഡി ഷീല കണ്‍വീനറുമായി 100 അംഗ സംഘാടക സമിതി രൂപീകരിച്ചു. ആഗസ്‌ത് എട്ടിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് വനിതാസാഹിതി സാഹിത്യോത്സവം. രാവിലെ പത്തിന് എഴുത്തുകാരി ബി എം സുഹറ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.









0 comments