ഭൈരവി പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

തൃശൂർ
കൈപ്പറന്പ് കാവ് ക്ഷേത്ര സംരക്ഷണസമിതിയുടെ പ്രഥമ ഭൈരവി പുരസ്‌കാരം ഗായിക കെ എസ് ചിത്രയ്ക്ക് നൽകും. ക്ഷേത്ര നവീകരണകലശത്തിനോടനുബന്ധിച്ച് ശനി വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കലാമണ്ഡലം ഗോപി പുരസ്‌കാരം സമ്മാനിക്കും. നവീകരണ കലശത്തിന്റെ ഭാഗമായി എട്ട് മുതൽ തിങ്കളാഴ്‌ച വരെ വിവിധ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. സാംസ്‌കാരിക പരിപാടികളുടെ ഉദ്‌ഘാടനം ബി കെ ഹരിനായരായണൻ നിർവഹിച്ചു. വെള്ളിയാഴ്‌ച നൃത്ത കച്ചേരിയുടെ ഉദ്‌ഘാടനം കലാക്ഷേത്ര സുദർശനും നൃത്ത സംഗീതോത്സവത്തിന്റെ ഉദ്‌ഘാടനം കൈതപ്രം ദാമോദരനും നിർവഹിക്കും. ഞായർ രാവിലെ ഒന്പതിന് ആതിരോത്സവം നടൻ ടി ജി രവി ഉദ്‌ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രകാശ് മണ്ണൂർ, എം ആർ വിജീഷ്, പി ആർ ആനന്ദ്, അജയൻ നന്പ്യാർ എന്നിവർ പങ്കെടുത്തു.











0 comments