ad
Deshabhimani

print edition 53 പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ നാഥനില്ല

BSNL
വെബ് ഡെസ്ക്

Published on Jul 09, 2026, 01:20 AM | 1 min read

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്‌ മുഴുവൻസമയ നേതൃത്വത്തിന്റെ അഭാവത്തിൽ. ബിപിസിഎൽ, ബിഎസ്‌എൻഎൽ, എംടിഎൻഎൽ, എംഎംടിസി തുടങ്ങി 53 പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ മുഴുവൻ സമയ സിഎംഡിമാരെ നിയമിച്ചിട്ടില്ല. മറ്റ്‌ പ്രധാനചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ ഇ‍ൗ സ്ഥാപനങ്ങളെ കൂടി നിയന്ത്രിക്കാനുള്ള അധികചുമതലയാണ്‌ നൽകിയത്‌.


സിഎംഡിമാരുടെ അഭാവം സ്ഥാപനങ്ങളുടെ തന്ത്രപരമായ തീരുമാനമെടുക്കലുകളെ ബാധിച്ചു. ഇതോടെ മൂന്ന്‌ മാസത്തിനുള്ളിൽ നിയമനങ്ങൾ നടത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചു. ഒഴിവുകൾ മുൻകൂട്ടികണ്ട്‌ ആറ്‌ മാസത്തിന്‌ മുന്പ്‌ തന്നെ യോഗ്യരായ ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാനും ധനകാര്യ മന്ത്രാലയത്തിന്‌ കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ പബ്ലിക്ക്‌ എന്റർപ്രൈസസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home