വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു

തൃശൂർ
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. കേരള ബാങ്ക് ഡയറക്ടർ എം ബാലാജി ഉദ്ഘാടനം ചെയ്‌തു. സമിതി ജില്ലാ പ്രസിഡന്റ് വിജയ് ഹരി അധ്യക്ഷനായി. ഒക്ടോബർ അഞ്ച് മുതൽ ഏഴ് വരെ തൃശൂരിലാണ് സമ്മേളനം. 201 അംഗ സംഘാടകസമിതിയെ യോഗം തെരഞ്ഞെടുത്തു. ആറിന് ബിന്നി ഇമ്മട്ടി നഗറിൽ(റീജണൽ തിയറ്റർ) പ്രതിനിധി സമ്മേളനവും ഏഴിന് പിജി സിദ്ധാർഥൻ നഗറിൽ പ്രകടനവും പൊതുയോഗവും (ഇഎംഎസ് സ്ക്വയർ) നടക്കും. ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ലെനിൻ, കോർപറേഷൻ എൽഡിഎഫ് പാർലിമെന്ററി പാർടി നേതാവ് ടി ആർ ഹിരൺ, ട്രഷറർ ജോയ് പ്ലാശേരി, ബിന്ദു സജി, തോമസ് ഫ്രാൻസിസ്, ലെതീഷ് നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ബാലാജി (ചെയർമാൻ), മിൽട്ടൺ ജെ തലക്കോട്ടൂർ (ജനറൽ കൺവീനർ), തോമസ് ഫ്രാൻസിസ് (ട്രഷറർ).









0 comments