ad
Deshabhimani

നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കണം

എസ്‌എഫ്‌ഐ രാപകൽ സമരത്തിന്‌ തുടക്കം

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഏജീസ്  ഓഫീസിന്  മുന്നിൽ  നടത്തുന്ന രാപകൽ സമരം കേന്ദ്രകമ്മിറ്റി അംഗം എസ് കെ  ആദർശ് ഉദ്ഘാടനം ചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Jun 11, 2026, 12:23 AM | 1 min read

തൃശൂർ

നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ രാപകൽ സമരം ആരംഭിച്ചു. ഏജീസ്‌ ഓഫീസിനു മുന്നിൽ നടക്കുന്ന സമരം എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം എസ്‌ കെ ആദർശ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അനസ്‌ ജോസഫ്‌ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ബിബിൻ രാജ്‌, ജില്ലാ സെക്രട്ടറി ടി അഭിജിത്ത്‌, എ ആർ അജയ്‌ രാജ്‌, വി എസ്‌ ആദിത്യ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ, കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി സജി പോൾസൺ എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷാ നടത്തിപ്പിലെ കേന്ദ്ര സർക്കാർ വീഴ്‌ച തുറന്നുകാണിക്കുന്ന ‘നീറ്റ്‌ ഇ‍ൗസ്‌ നോട്ട്‌ നീറ്റ്‌’ എന്ന ലഘുലേഖ വ്യാഴം, വെള്ളി ദിവസങ്ങളിലായി വിതരണം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home