റോഡിലെ കുഴികളടച്ച് പ്രദേശവാസികൾ

തൃക്കുരട്ടി മഹദേവ ക്ഷേത്രത്തിനും ധർമശാസ്‌താ ക്ഷേത്രത്തിനും ഇടയിലുള്ള കുരട്ടിക്കാട് ഭാഗത്തെ റോഡ് നാട്ടുകാർ സഞ്ചാരയോഗ്യമാക്കുന്നു
മാന്നാർ
തകർന്ന് കിടന്ന റോഡിലെ കുഴികളടച്ച് പ്രദേശവാസികൾ രംഗത്ത്. തൃക്കുരട്ടി മഹദേവ ക്ഷേത്രത്തിനും ധർമശാസ്‌താ ക്ഷേത്രത്തിനുമിടയിലുള്ള കുരട്ടിക്കാട് ഭാഗത്തെ റോഡാണ് നാട്ടുകാർ സഞ്ചാരയോഗ്യമാക്കിയത്. കുരട്ടിക്കാട്, കുട്ടമ്പേരൂർ, ബുധനൂർ എന്നിവടങ്ങളിൽനിന്ന് മാന്നാർ ടൗണിലേക്ക് എത്താനുള്ള പ്രധാന പാതയാണിത്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും വിദ്യാർഥികളും കടന്നുപോകുന്ന റോഡിലെ തകർച്ച പരിഹരിക്കാൻ അധികാരികൾ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ ഇടപെടൽ. കെട്ടിടാവശിഷ്‌ടങ്ങൾ എത്തിച്ച് വലിയ കുഴികൾ നികത്തിയതോടെ താൽക്കാലിക പരിഹാരമായി. പ്രദേശവാസികളായ അനീഷ് മാളിയേക്കൽ, ആസാദ്, ഷാജി കുരട്ടിക്കാട്, നവാസ്, ഗിരീഷ്, ഷബീർ അബാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾ നടത്തിയത്. പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ ശോചനീയാവസ്ഥ പൂർണമായും പരിഹരിക്കണമെന്നാണ് ആവശ്യം.








0 comments