മുടക്കുഴ ഗവ. ആശുപത്രിക്ക് മുൻവശം വെള്ളക്കെട്ട് രൂക്ഷം

കീഴില്ലം കുറിച്ചിലക്കോട് റോഡിൽ മുടക്കുഴ ഗവ. ആശുപത്രിയുടെ മുൻവശത്തെ വെള്ളക്കെട്ട്
പെരുന്പാവൂർ
ചെറിയ മഴയത്തുപോലും മുടക്കുഴ ഗവ. ആശുപത്രിയുടെ മുൻവശത്ത് വെള്ളക്കെട്ട് രൂക്ഷമായി. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കീഴില്ലം–കുറിച്ചിലക്കോട് പ്രധാന റോഡിലാണ് യാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും വലച്ച് വെള്ളക്കെട്ടുണ്ടായത്. വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ തെന്നിവീണ് പരിക്കേൽക്കുന്നതും പതിവായി.
ദിവസവും നിരവധി രോഗികൾ ആശ്രയിക്കുന്ന ഗവ. ആശുപത്രിക്കുമുന്നിലാണ് വെള്ളക്കെട്ടുണ്ടാകുന്നത്. ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾക്കും വാഹനങ്ങൾക്കും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു. സമീപത്തുള്ള അകനാട് ഗവ. ഹൈസ്‌കൂൾ, ആനന്ദാനത്ത് ഭഗവതിക്ഷേത്രം, മുടക്കുഴ പോസ്‌റ്റ് ഓഫീസിനുസമീപത്തെ ട്രാൻസ്‌ഫോർമർ പരിസരം എന്നിവിടങ്ങളിലും വെള്ളക്കെട്ടാണ്. നേരത്തേ ആശുപത്രി, സ്‌കൂൾ എന്നിവയ്‌ക്കുമുന്നിലെ റോഡ് പൊളിഞ്ഞതിനാൽ സിമന്റ് കട്ട വിരിച്ച് റോഡ് ഉയർത്തിയിരുന്നു. എന്നാൽ, വെള്ളം പോകാൻ ആവശ്യമായ കാന നിർമിക്കാനായില്ല. കനത്ത മഴയിൽ ഇൗ ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്.








0 comments