ad
Deshabhimani

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം

പാഴ്‌വസ്‌തു ശേഖരണം പുരോഗമിക്കുന്നു

പാഴ്‌വസ്തു ശേഖരിക്കുന്നതിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെ  പത്രക്കടലാസുകൾ ജില്ലാ സെക്രട്ടറി  കെ വി അബ്ദുൾ ഖാദർ, സംസ്ഥാന സമ്മേളന സംഘാടക സമിതി കൺവീനർ കെ എസ് റോസൽ രാജിന് കൈമാറുന്നു
വെബ് ഡെസ്ക്

Published on Jul 16, 2026, 12:27 AM | 1 min read

തൃശൂർ

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന ചിലവിലേക്ക് പണം കണ്ടെത്തുന്നതിന് ജില്ലയിലാകെ പാഴ്‌വസ്തു ശേഖരണം ആവേശകരമായി തുടരുന്നു. ഇതിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെ പത്രങ്ങളും കടലാസുകളും സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, സംസ്ഥാന സമ്മേളന സംഘാടക സമിതി കൺവീനർ കെ എസ് റോസൽരാജിന് കൈമാറി. ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ, കെ കെ രാമചന്ദ്രൻ എംഎൽഎ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി എച്ച് നിയാസ്, ട്രഷറർ സുകന്യ ബൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി സി എസ് സംഗീത്, ജില്ലാ വൈസ് പ്രസിഡന്റ്‌ ആഷിക് വലിയകത്ത് എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 19 മുതൽ 22 വരെ തൃശൂരിലാണ്‌ സംസ്ഥാന സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home