ad
Deshabhimani

മാലിന്യം കൊണ്ടുവന്ന ടോറസ് 
നാട്ടുകാർ തടഞ്ഞു

waste

മാലിന്യം നിറച്ചെത്തിയ ലോറി നാട്ടുകാർ തടഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Jul 16, 2026, 01:08 AM | 1 min read

പിറവം


റോഡ് നിറയെ കക്കൂസ് മാലിന്യം വീഴ്‌ത്തി പാഞ്ഞ ടോറസ് നാട്ടുകാർ തടഞ്ഞു. പാഴൂർ ചേറാലപ്പടി നമ്പൂരിമല റോഡിൽ ബുധൻ രാവിലെ 8.30 ഓടെയാണ് സംഭവം. വെളിയനാട് ഭാഗത്തുനിന്ന്‌ വടയാപറമ്പുവഴി സഞ്ചരിച്ച ലോറിയിൽനിന്ന്‌ റോഡിലൂടനീളം മാലിന്യം വീണു. പുല്ല്യകുളത്തിൽ കുളത്തിനുസമീപമാണ് നാട്ടുകാർ ലോറി തടഞ്ഞത്.


കുഴമ്പുരൂപത്തിൽ രൂക്ഷഗന്ധമുള്ള മാലിന്യം റോഡിൽ വീണതു കണ്ട് ലോറി പിന്തുടർന്ന് വെളിയനാട് ഭാഗത്തുനിന്ന്‌ ആളുകളെത്തി. പിറവം പൊലീസും സ്ഥലത്തെത്തി. പിറവത്ത് എത്തിക്കാൻ പറഞ്ഞ് തൃക്കാക്കര നഗരസഭയിൽനിന്ന്‌ തന്നതാണെന്നും കാഞ്ഞിരപ്പിള്ളിക്കുള്ള ലോഡാണെന്നും പരസ്‌പരവിരുദ്ധമായ മറുപടിയാണ് ഡ്രൈവർ നൽകിയത്. ചോദ്യം ചെയ്യലിൽ കക്കൂസ് മാലിന്യമുൾപ്പെടെ ലോറിയിലുള്ളതായി ഡ്രൈവർ സമ്മതിച്ചതായും പിറവം പുഴയിൽ മാലിന്യം തള്ളുകയായിരുന്നു ലക്ഷ്യമെന്നും നാട്ടുകാർ പറയുന്നു.

നഗരസഭയിൽനിന്ന്‌ മാലിന്യസംസ്കരണ കരാർ എടുത്ത കമ്പനിയുടെ വീഴ്ചയാണെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. മാലിന്യം ലോറിയിൽനിന്ന്‌ ടാങ്കർ ലോറികളിലേക്ക് മാറ്റിയശേഷം ലോറി കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home