വ്യാപാരി വ്യവസായി സമിതി ജില്ലാസമ്മേളനം ചെറുവത്തൂരിൽ

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എം സുഗുണൻ ഉദ്ഘാടനം ചെയ്യുന്നു
ചെറുവത്തൂർ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സെപ്തംബർ 27, 28 തീയതികളിൽ തിമിരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എം സുഗുണൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ ഗോപാലൻ അധ്യക്ഷനായി. രാജഗോപാലിന്റെ കുടുംബത്തിനുള്ള വ്യാപാരി മിത്ര മരണാന്തര ധന സഹായവും കൈമാറി. ജില്ലാ സെക്രട്ടറി ടി വി ബാലൻ, പഞ്ചായത്ത് പ്രസിഡന്റ് ടി നാരായണൻ, സിപിഐ എം ചെറുവത്തൂർ ഏരിയാ സെക്ര ട്ടറി കെ ബാലകൃഷ്ണൻ, സിഐടിയു ഏരിയാ പ്രസിഡന്റ് കയനി കുഞ്ഞിക്കണ്ണൻ, സത്യൻ പടന്നക്കാട് എന്നിവർ സംസാരിച്ചു. കെ സുജിത്ത് സ്വാഗതവും വി വി ഉദയകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി നാരായണൻ (ചെയർമാൻ), ടി വി ബാലൻ (കൺവീനർ).










0 comments