ad
Deshabhimani

ലഹരിമുക്ത ക്യാമ്പയിന് തുടക്കം

മാള കാർമൽ കോളേജിൽ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഒരുക്കിയ ബോധവൽക്കരണ കട്ടൗട്ട്  റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം അനാച്ഛാദനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 02, 2026, 12:12 AM | 1 min read

മാള

തൃശൂർ റൂറൽ പൊലീസും മാള കാർമൽ കോളേജും ചേർന്ന്‌ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി. കോളേജ് ആന്റി നർക്കോട്ടിക് സെൽ, ഡ്രാമ ക്ലബ്, എസ്‌പിസി തൃശൂർ റൂറൽ, കോളേജ് പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്, വജ്ര കോളേജ് യൂണിയൻ, എൻഎസ്എസ്, എൻസിസി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം നാടകവണ്ടിയുടെ ഫ്ലാഗ് ഓഫും ഉദ്ഘാടനവും നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷയായി. മാള എസ്എച്ച് ഒ കെ വി ഹരിക്കുട്ടൻ, എസ്ഐ വിശാഖ്, യൂണിയൻ ചെയർമാൻ ജൂഡ് ബിജു, മേരി ഫിലിപ്പ്, ടി പി പ്രസൂൺ, ആര്യ രമേശ് എന്നിവർ സംസാരിച്ചു. നാടകവണ്ടി 10 വരെ റൂറൽ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പര്യടനം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home