ad
Deshabhimani

കളിമുറ്റത്തേക്ക്‌ കൈകോർത്ത് മൂവർ സംഘം

സ്കൂൾ പ്രവേശനത്തിന്റെ ആദ്യദിനം അമ്മ അശ്വതിയോടൊപ്പം കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂളിലെത്തിയ  ജാൻവി,ശ്രേയ,നന്ദന
വെബ് ഡെസ്ക്

Published on Jun 11, 2026, 12:22 AM | 1 min read

മാള

ഒരു പ്രസവത്തിൽ ജനിച്ച മൂന്ന് കുരുന്നുകൾ കളിചിരികളും കുസൃതികളുമായി കളിമുറ്റത്തേക്ക്‌ പ്രവേശിച്ചു. പഴൂക്കര കുന്നുമ്മൽ രമേഷിന്റെയും അശ്വതിയുടെയും മക്കളായ ശ്രേയ, നന്ദന, ജാൻവി എന്നിവരാണ് കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂളിലെ എൽകെജി ക്ലാസിലേക്ക്‌ എത്തിയത്‌. ബുധനാഴ്ച രാവിലെ അമ്മ അശ്വതിക്കൊപ്പം സ്കൂളിൽ എത്തിയ മൂവരെയും സ്കൂൾ അധികൃതരും സഹപാഠികളും ബലൂണുകളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു. ഇവരുടെ ചേച്ചി നിരഞ്ജന ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. പുതിയ കൂട്ടുകാരെയും അധ്യാപകരെയും പരിചയപ്പെട്ട സന്തോഷം ഗൾഫിൽ ഡ്രൈവറായ അച്ഛൻ രമേഷുമായി വീഡിയോ കോളിലൂടെ പങ്കുവെക്കാനുള്ള തിടുക്കത്തിലായിരുന്നു മൂവരും. ആദ്യ ദിവസത്തെ പരിചയപ്പെടലിന് ശേഷം പുതിയ ബാഗും കുടയുമൊക്കെയായി അടുത്തദിവസം മുതൽ കൃത്യമായി സ്കൂളിലെത്താമെന്ന് ക്ലാസ് അധ്യാപിക റോസിലിക്ക് വാക്കുനൽകിയാണ് മൂവർ സംഘം വീട്ടിലേക്ക് മടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home