കാറ്റ്, മിന്നൽച്ചുഴലി
10 വീടുകൾ ഭാഗികമായി തകർന്നു

തൃശൂർ
ചൊവ്വാഴ്‌ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ജില്ലയിൽ 10 വീടുകൾക്ക് ഭാഗിക നാശം. കോലഴി പഞ്ചായത്തിലെ കുറ്റൂരിൽ മിന്നൽച്ചുഴലി അനുഭവപ്പെട്ടു. കുറ്റൂർ തവളക്കുളം ചിറ്റത്തുപറമ്പിൽ ഗോപാലിയുടെ വീടിന്റെ മുകളിലെ ട്രസ് കാറ്റിൽ പറന്ന് അടുത്ത പറമ്പിൽ വീണു. ബുധനാഴ്‌ച ഉച്ചയ്ക്കുണ്ടായ കാറ്റിൽ തൃശൂർ കാര്യാട്ടുകരയിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങുവീണു. തൃശൂർ, മുകുന്ദപുരം താലൂക്കുകളിൽ മൂന്നുവിതം വീടുകളും തലപ്പിള്ളി, ചാലക്കുടി താലൂക്കുകളിൽ രണ്ടും കൊടുങ്ങല്ലൂരിൽ ഒരു വീടിനും കേടുപറ്റി. കൊടുങ്ങല്ലൂർ മേത്തലയിൽ ഒരു വീട് തകർന്നു. ചാലക്കുടി താലൂക്കിൽ മറ്റത്തൂർ പഞ്ചായത്തിലെ മോനൊടിയിൽ രണ്ടുവീടുകളും തൃശൂർ താലൂക്കിൽ അരിന്പൂർ പന്ത്രണ്ടാം വാർഡ്, പാണഞ്ചേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് എന്നിവിടങ്ങളിൽ ഓരോ വീടുകളും തകർന്നു. മുകുന്ദപുരം താലൂക്കിൽ നെന്മണിക്കര പഞ്ചായത്തിലെ മടവാക്കരയിൽ ശക്തമായ കാറ്റിൽ വീടിനു മുകളിൽ മരം വീണു. പത്താം വാർഡിൽ അയ്യൻ കണ്ടത്ത് സുരേന്ദ്രന്റെ വീടിനു മുകളിലാണ് മരം വീണത്. ഇരിങ്ങാലക്കുട നഗരസഭയിൽ മൂർക്കനാട് പുറക്കാട്ടുകുന്ന് കലിക്ക പറമ്പിൽ ദിജുവിന്റെ വീടിന് മുകളിലേക്ക് തെങ്ങു വീണ് മേൽക്കൂര പൂർണമായും തകർന്നു. തലപ്പിള്ളി താലൂക്കിൽ പഴയന്നൂരിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്നു തൃശൂര്‍ പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച അധികജലം പുറത്തേക്ക് ഒഴുക്കിവിട്ടേക്കും. ജലനിരപ്പ് 28 അടി അധികരിക്കുമ്പോള്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കി രാവിലെ പത്തിനും വൈകിട്ട് നാലിനുമിടയില്‍ ഷട്ടറുകള്‍ തുറക്കാനാണ് കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡാമില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെ ള്ളം മലവായ് തോട് വഴി പുഴയ്ക്കല്‍ തോട്ടിലേക്ക് എത്തുന്നതിനാല്‍ മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്തുകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. പൂമല ഡാമിലെ അധികജലം ഒഴുകിവരുന്നതുമൂലം പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. തോടുകളിലും പുഴകളിലും ഇറങ്ങുന്നതിനും കുളിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുഴയിലെ മീന്‍പിടിത്തവും വിലക്കിയിട്ടുണ്ട്.











0 comments