ad
Deshabhimani

വി എസ്‌ സ്‌മരണയിൽ തൃശൂർ

വി എസ്‌
വെബ് ഡെസ്ക്

Published on Jul 20, 2026, 12:32 AM | 1 min read

തൃശൂർ

കേരളത്തിന്റെ സമരതേജസ്‌ വിടപറഞ്ഞിട്ട്‌ നാളേയ്‌ക്ക്‌ ഒരാണ്ട്‌. പുന്നപ്ര വയലാർ സമരനായകനും സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിക്കാനുള്ള ഒരുക്കത്തിലാണ്‌ ജില്ല. സിപിഐ എമ്മിന്റെയും വിവിധ വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ജില്ലയിൽ വിവിധ അനുസ്‌മരണ പരിപാടികളാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. ചരമവാർഷികദിനമായ ചൊവ്വാഴ്‌ച രാവിലെ 8.30ന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ് പതാക ഉയർത്തും. തുടർന്നുചേരുന്ന അനുസ്മരണ യോഗത്തിൽ അദ്ദേഹം സംസാരിക്കും. ജില്ലയിലെ 2600 പാർടി ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും ചിത്രത്തിൽ പുഷ്പാർച്ചനയും നടക്കും. വിവിധ മേഖലകളിൽ അനുസ്മരണ പൊതുയോഗങ്ങളും നടക്കും. കർഷകത്തൊഴിലാളി യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനം കെഎസ്‌കെടിയു നേതൃത്വത്തിൽ ആചരിക്കും. ഏരിയ കേന്ദ്രങ്ങളിൽ അമരസ്മരണ സംഘടിപ്പിക്കും. ഫോട്ടോ പ്രദർശനം, കവിത–-വിപ്ലവഗാന ആലാപനം, അനുസ്മരണ പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികളോടെയാണ് അമരസ്മരണ നടത്തുക. സിപിഐ എം – കെഎസ്‌കെടിയു നേതാക്കളും കലാസാംകാരിക രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. 21ന് ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തും. ദേശാഭിമാനി തൃശൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന അനുസ്‌മരണച്ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കെ വി സുധാകരൻ അനുസ്‌മരണപ്രഭാഷണം നടത്തും. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ മുള്ളൂർക്കരയിൽ വി എസ്‌ ഒരു സമര നൂറ്റാണ്ട്‌ എന്നപേരിൽ അനുസ്‌മരണ പരിപാടിയും പുസ്‌തകോത്സവവും സംഘടിപ്പിക്കും. ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്‌ക്‌ സി തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home