ad
Deshabhimani

സ്‌കൂളിൽ നിന്ന് അരിയും പാത്രങ്ങളും മോഷ്ടിച്ച അസം സ്വദേശി പിടിയിൽ

താജുദ്ദീൻ
വെബ് ഡെസ്ക്

Published on Jul 20, 2026, 12:10 AM | 1 min read

കൊടുങ്ങല്ലൂർ

​കോതപറമ്പ് ആല വാസുദേവ വിലാസം യുപി സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച കേസിൽ അസമിലെ ഗായ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന താജുദ്ദീൻ (38) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള അഞ്ച് ചാക്ക് അരിയും പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. ആക്രി സാധനങ്ങൾ പെറുക്കി ജീവിച്ചു വരികയാണിയാൾ. താമസ സ്ഥലത്തു നിന്ന്‌ അരിയും സാധനങ്ങളും പിടിച്ചെടുത്തു. മതിലകം എസ്എച്ച്ഒ രജീഷ്, എസ്ഐ നസിയ എം ഷാഹിബ്, എസ്ഐ സജീവ്, എസ്ഐ രാജി, എഎസ്ഐ പ്രജീഷ്, എസ്‌സിപിഒ സനീഷ്, സിപിഒമാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home