ലേബർ ഓഫീസ് ഉപരോധത്തിനിടെ പൊലീസ് മർദനം
നഴ്സുമാര്‍ പണിമുടക്കി

തൃശൂര്‍
ജില്ലാ ലേബര്‍ ഓഫീസ് ഉപരോധത്തിനിടെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ പണിമുടക്ക് നടത്തി. അനിശ്ചിതകാല സമരം തുടരുന്ന ജൂബിലി, അമല മെഡിക്കല്‍ കോളേജുകളിലെ നഴ്സുമാരെയാണ് പൊലീസ് മർദിച്ചത്. മൂന്നിലൊന്ന് നഴ്സുമാര്‍ മാത്രമാണ് ആശുപത്രിയില്‍ ഹാജരായത്. രാവിലെ പത്തുമുതല്‍ നാലുവരെ കലക്ട്രേറ്റിന് മുന്നില്‍ നഴ്സുമാര്‍ ധര്‍ണ നടത്തി. ശമ്പള ആനൂകൂല്യവര്‍ധനയും തൊഴില്‍വകുപ്പിന്റെ അടിയന്തര ഇടപെടലും നഴ്സുമാര്‍ ആവശ്യപ്പെട്ടു. ഷോബി ജോസഫ്, സെക്രട്ടറി കെ വി അജയ്, ദിവ്യ, ടിന്റു തോമസ്, ലിജോ, ജിന്‍സ് എന്നിവര്‍ സംസാരിച്ചു.










0 comments