തെരുവുനായ ആക്രമണം: 3 പേർക്ക് കടിയേറ്റു

മാള
അഷ്ടമിച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. കോട്ടൂപ്പാടം മാപ്രാംപിള്ളി വീട്ടിൽ ചന്ദ്രൻ (65), ഇളംകുറ്റിയിൽ വീട്ടിൽ വേലായുധൻ എന്നിവരുൾപ്പെടെ മൂന്ന് പേർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റ ചന്ദ്രനെ മാള ഗവ. ആശുപത്രിയിലും വേലായുധനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സയും പ്രതിരോധ കുത്തിവയ്‌പുകളും നൽകി. സ്കൂളിലേക്ക് ചെറിയ കുട്ടികൾ ഉൾപ്പെടെ പോകുന്ന പ്രധാന വഴിയായ അഷ്ടമിച്ചിറ- വിജയഗിരി സ്കൂൾ റോഡിലാണ് അക്രമാസക്തനായ നായ നിലയുറപ്പിച്ചിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡോഗ് ക്യാച്ചേഴ്സ് സംഘമെത്തിയാണ് നായയെ പിടികൂടിയത്. പിടികൂടിയ നായയെ തുടർനിരീക്ഷണത്തിനായി ബ്ലോക്ക് പഞ്ചായത്തിന്റെ ഡോഗ് ഷെൽട്ടറിലേക്ക് മാറ്റി.










0 comments