വീട്ടിൽ മദ്യവിൽപ്പന: പ്രതി പിടിയിൽ

ചാലക്കുടി
വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാളെ ചാലക്കുടി എക്സൈസ് സംഘം പിടികൂടി. കൊരട്ടി കാതിക്കുടം കോനനാട്ട് പറമ്പിൽ റിൻസ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 11.3 ലിറ്റർ വിദേശമദ്യവും വിൽപ്പന നടത്തി ലഭിച്ച പണവും പിടികൂടി. ചാലക്കുടി മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ചാലക്കുടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ ജെയ്സൺ ജോസ്, പി കെ ഉണ്ണികൃഷ്ണൻ, കെ എം അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പിങ്കി മോഹൻദാസ്, സിവിൽ എക്സൈസ് ഓഫീസർ ആർ സുധീഷ് എന്നിവർ പങ്കെടുത്തു.










0 comments