അപൂർവയിനം രാക്ഷസ മീനിനെ പിടികൂടി

പുത്തൂർ
പുത്തൂരിൽ മണലപ്പുഴയിൽനിന്ന് അപൂർവയിനം രാക്ഷസ മീനിനെ പിടികൂടി. പുഴയോട് ചേർന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ഒഡിഷ സ്വദേശി തൂഫാന്റെ ചൂണ്ടയിലാണ് മത്സ്യം കുടുങ്ങിയത്. പ്ലെക്കോ എന്നറിയപ്പെടുന്ന സക്കർമൗത്ത് ക്യാറ്റ്ഫിഷ് ആണ് ചൂണ്ടയിൽ കുടുങ്ങിയത്. തെക്കേ അമേരിക്കയിൽനിന്ന് അക്വേറിയം ആവശ്യത്തിന് കൊണ്ടുവന്ന ഈ മത്സ്യം എങ്ങനെയാണ് പുഴയിൽ എത്തിയതെന്ന് അറിവായിട്ടില്ല. മറ്റുമീനുകളെ ഭക്ഷിക്കുന്ന ഈ രാക്ഷസ മീൻ നാടൻ മത്സ്യങ്ങൾക്ക് വലിയ ഭീഷണിയാണ്. മത്സ്യത്തെ ജീവനോടെ സൂക്ഷിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി പേരാണ് മത്സ്യത്തെ കാണാൻ എത്തുന്നത്.









0 comments