കൊടകര ഡിവിഷൻ കെ ജെ ഡിക്സന്റെ ആദ്യഘട്ട പര്യടനം സമാപിച്ചു

കൊടകര
ജില്ലാ പഞ്ചായത്ത് കൊടകര ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ ജെ ഡിക്സന്റെ ആദ്യഘട്ട സ്ഥാനാർഥി പര്യടനം സമാപിച്ചു. ബുധനാഴ്ച രാവിലെ മുരിയാട് പഞ്ചായത്തിലെ ഗ്രാമവീഥിയിൽ നിന്നാരംഭിച്ച് കൊടകര പഞ്ചായത്തിലെ മനക്കുളങ്ങരയിൽ സമാപിച്ചു. താൻ മുന്പ് പ്രതിനിധീകരിച്ചിരുന്ന പഴയ പുതുക്കാട് ഡിവിഷനിലെ ഭൂരിപക്ഷം പ്രദേശങ്ങളും അടങ്ങിയതാണ് പുതിയ കൊടകര ഡിവിഷൻ എന്നത് ഡിക്സന് ഏറെ സഹായകരമായി. നാട്ടുകാർക്ക് സുപരിചിതനാണ് ഡിക്സൻ. സൗഹൃദം പുതുക്കിയും വോട്ടഭ്യർഥിച്ചും ബുധനാഴ്ച പര്യടനം പൂർത്തിയായപ്പോൾ രാത്രി ഏറെവൈകി. പര്യടനത്തിന്റെ സമാപന സമ്മേളനം മനക്കുളങ്ങരയിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.









0 comments