ബന്ധങ്ങളുടെ ഇഴയടുപ്പം

കെ ജെ ലിജോ
Published on Dec 02, 2025, 12:15 PM | 1 min read
ചാലക്കുടി
പരിയാരം പഞ്ചായത്തിലെ ആന്ത്രയ്‌ക്കാംപാടത്തെത്തിയപ്പോൾ തൊഴിലുറപ്പു തൊഴിലാളികൾ സിനി ടീച്ചറുടെ ചുറ്റും കൂടി. വോട്ട് ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും ‘ഞങ്ങളോടോ മോളേ....’ എന്നായി ചോദ്യം. തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് അതിരപ്പിള്ളി ഡിവിഷനിൽനിന്ന് മത്സരിക്കുന്ന സി ജി സിനി ടീച്ചറുടെ തെരഞ്ഞെടുപ്പു പര്യടനത്തിലാണ് ബന്ധങ്ങളുടെ ഇഴയടുപ്പം വെളിവാക്കുന്ന അനുഭവങ്ങൾ. അതിരപ്പിള്ളി ഡിവിഷനില്‍ മത്സരിക്കുന്ന സി ജി സിനിടീച്ചർക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമിaല്ല. ഡിവിഷനിലെ ഓരോ വീടും വീട്ടുകാരെയും അവരുടെ ബന്ധുക്കളെപ്പോലും നേരിട്ടറിയാവുന്നയാളാണ് ടീച്ചർ. 2015ല്‍ ഈ ഡിവിഷനില്‍ നിന്നും സി ജി സിനി ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചിട്ടുണ്ട്. ചിട്ടയോടുള്ള പ്രവര്‍ത്തന ശീലം നാട്ടുകാരുടെ പ്രിയപ്പെട്ടവളാക്കി. അന്ന് കാഴ്ചവച്ച മികച്ച പ്രവര്‍ത്തനമാണ് ഇപ്പോഴും ലഭിക്കുന്ന സ്വീകാര്യതയ്‌ക്ക് പിന്നിൽ. എത്ര തിരക്കിലാണെങ്കിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ കേള്‍ക്കാനുള്ള മനസ്സുണ്ട് ഞങ്ങടെ ടീച്ചര്‍ക്ക് എന്നാണ് നാട്ടുകാർ പറയുക. കേള്‍ക്കുക മാത്രമല്ല, അതിനുള്ള പരിഹാരവും ടീച്ചറുണ്ടാക്കിത്തരുമെന്ന് അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. രണ്ട് പതിറ്റാണ്ട് കാലത്തെ പൊതുജീവിതം പിന്നിടുമ്പോഴും സി ജി സിനിയുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റമില്ല. അതുതന്നെയാണ് അവരെ നാട്ടുകാരുടെ പ്രിയപ്പെട്ടവളാക്കിയതും. ബിരുദാനന്തര ബിരുദം കഴിഞ്ഞ് സ്‌കൂള്‍ അധ്യാപികയായി ജോലിനോക്കുന്നതിനിടയിലാണ് സിപിഐ എമ്മിലെത്തുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചാലക്കുടി ഏരിയ സെക്രട്ടറി, തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഐ എം ചാലക്കുടി ഏരിയ കമ്മിറ്റിയംഗമാണ്. മേച്ചിറ, മാരാംകോട്, കോര്‍മല, ചൊമ്പന്‍കുന്ന്, കാരാപാടം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം ഉജ്വല സ്വീകരണമാണ് ലഭിച്ചത്.









0 comments