എഫ്‌സിപിഎ ഏജീസ് ഓഫീസ് മാർച്ച്

തൃശൂർ
കേന്ദ്ര -പൊതുമേഖല പെൻഷൻകാരുടെ സംയുക്ത വേദിയായ ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ വ്യാപകമായി ‘ശ്രദ്ധ ക്ഷണിക്കൽ ദിനം' ആചരിച്ചു. പെൻഷൻ വാലിഡേഷൻ നിയമം റദ്ദാക്കുക, എട്ടാം ശമ്പള കമീഷന്റെ പരിഗണനാ വിഷയങ്ങൾ ഭേദഗതി ചെയ്ത് നിലവിലുള്ള പെൻഷൻകാരെയും പരിഷ്‌കരണത്തിൽ ഉൾപ്പെടുത്തുക, ബിഎസ്‌എൻഎൽ /എംടിഎൻഎൽ പെൻഷൻ 2017 ജനുവരി ഒന്നുമുതൽ പരിഷ്‌കരിക്കുക, ബാങ്ക് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, 50 ശതമാനം ക്ഷാമാശ്വാസം പെൻഷനിൽ ലയിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം. തൃശൂർ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചും പൊതുയോഗവും ഫോറം സംസ്ഥാന കൺവീനർ ടി എൻ വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. സിജിപിഎ ജനറൽ സെക്രട്ടറി വി ശ്രീകുമാർ, എഐപിആർപിഎ സംസ്ഥാന സെക്രട്ടറി വി എ മോഹനൻ, ജില്ലാ കൺവീനർ പി ആർ ഗോപാലകൃഷ്ണൻ, വി ഹരി, എൻ സുരേഷ് (എകെബിആർഎഫ്), പി ആർ മുരളീധരൻ (എസ്‌എൻപിഡബ്ല്യുഎ), സി എ മജീദ് (എഎപിഎ), വിജയൻ (ഇഎസ്‌ഐസിപിഎ) എന്നിവർ സംസാരിച്ചു. പ്രധാനമന്ത്രിക്കുള്ള നിവേദനം ഏജീസ് ഓഫീസ് മേധാവിക്ക് കൈമാറി.










0 comments