സഹകരണ ഓണച്ചന്ത തുടങ്ങി

വെങ്ങോല സഹകരണ ബാങ്ക് ഓണച്ചന്ത പ്രസിഡന്റ് എം ഐ ബീരാസ് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
വെങ്ങോല സഹകരണബാങ്ക് കൺസ്യുമർഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് എം ഐ ബീരാസ് ഉദ്ഘാടനം ചെയ്‌തു. 14 ഇനം പലവ്യഞ്ജനം അടങ്ങിയ ഓണക്കിറ്റാണ് ഇതിന്റെ ഭാഗമായി 1200 രൂപയ്ക്ക് നൽകുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഹെഡ് ഓഫീസിൽനിന്ന് കിറ്റ് ലഭിക്കും. ഉദ്ഘാടനച്ചടങ്ങിൽ വൈസ് പ്രസിഡന്റ് എ എസ് അനിൽകുമാർ അധ്യക്ഷനായി. ബിനേഷ് ബേബി, കെ എൻ രാജൻ, എസ് ശ്രീകുമാർ, പി ബി ബൈജു, വി കെ സക്കീർ, തുഷാര മനോജ് തുടങ്ങിയവർ പങ്കെടുത്തു.
ഒക്കൽ സഹകരണബാങ്ക് ആരംഭിച്ച ഓണച്ചന്ത വൈസ് പ്രസിഡന്റ് കെ പി ലാലു ഉദ്ഘാടനം ചെയ്തു. ടി വി മോഹനൻ അധ്യക്ഷനായി. അരി ഉൾപ്പെടെ 14 ഇനങ്ങൾ അടങ്ങിയ 1500 രൂപ വിലവരുന്ന കിറ്റ് 1000 രൂപയ്‌ക്കാണ് നൽകുന്നത്. ഹെഡ് ഓഫീസിന് സമീപമാണ് ചന്ത.
കോലഞ്ചേരി
വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത തുടങ്ങി. പ്രസിഡന്റ് കെ എൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ജോഷി എം ജോസഫ്, ഇ ആർ അപ്പുക്കുട്ടൻ, മോളി എം രാജൻ, ജേക്കബ് വർഗീസ്, എംഡി കെ എസ് വനജ എന്നിവർ സംസാരിച്ചു.
നെല്ലാട് -വീട്ടൂർ സഹകരണ സംഘത്തിന്റെ ഓണവിപണി തുടങ്ങി. എം പി വർഗീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി എ കുമാരൻ അധ്യക്ഷനായി. സെക്രട്ടറി സുഭാഷ് എം ഗോപി, ടി എ സുദേവ് എന്നിവർ സംസാരിച്ചു.










0 comments