ക്ഷേത്ര കൊള്ളക്കെതിരെ പ്രതിഷേധ സദസ്

സിപിഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് വെൺമണി കല്യാത്ര ജങ്ഷനിൽ ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ബിജെപിയുടെ കൊലവിളി രാഷ്‌ട്രീയത്തിനും ക്ഷേത്ര കൊള്ളകൾക്കുമെതിരെ സിപിഐ എം ഏരിയ കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. വെൺമണി കല്യാത്ര ജങ്ഷനിൽ ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം എം എച്ച് റഷീദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ല കമ്മിറ്റിയംഗം ആർ രാജേഷ്, ബി ബാബു, ഷീദ് മുഹമ്മദ്, കെ എസ് ഷിജു, എൻ എ രവീന്ദ്രൻ, ജെബിൻ പി വർഗീസ്, പി ആർ രമേശ്കുമാർ, വി വി അജയൻ, എ കെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.









0 comments