തുഴച്ചിൽ വള്ളങ്ങൾ നീറ്റിലിറക്കി

കുണ്ടുപടന്ന ന്യൂജോളിയുടെ വള്ളം നീറ്റിലിറക്കിയപ്പോൾ
ചെറുവത്തൂർ
മീൻകടവ് ഫൈവ് സ്‌റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ്, നായനാർ സ്‌മാരക വായനശാല വനിതാവേദി എന്നിവയുടെ നേതൃത്വത്തിൽ 26ന് അഞ്ച് പേർ തുഴയും വള്ളം കളി മത്സരം സംഘടിപ്പിക്കും. മത്സരത്തിനായി ഒരുക്കിയ വള്ളത്തിന്റെ നീറ്റിലിറക്കൽ മീൻ കടവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി ഉദ്‌ഘാടനംചെയ്‌തു. എ കെ ഷീന അധ്യക്ഷയായി. എ കെ ആദിത്ത് കൃഷ്‌ണൻ, കെ വി ജയരാജൻ, ചിത്രാ രാജീവൻ, സുനിതാ സുകേഷ്, പി രാജൻ എന്നിവർ സംസാരിച്ചു. കുണ്ടുപടന്ന ന്യൂജോളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അഞ്ചാൾ തുഴയും വള്ളം നീറ്റിലിറക്കി. കെ എം ഗിരീഷ് തുഴ കെെമാറി. കെ പി ഷാജി അധ്യക്ഷനായി. കെ കെ രവീന്ദ്രൻ സംസാരിച്ചു. വി പി അഭിജിത്ത് സ്വാഗതം പറഞ്ഞു.










0 comments