ad
Deshabhimani

പോക്‌സോ കേസിൽ അതിഥിത്തൊഴിലാളി അറസ്റ്റിൽ

 ദീപക് മൊണ്ടാൽ
വെബ് ഡെസ്ക്

Published on Sep 10, 2026, 12:26 AM | 1 min read

മാള

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി ദീപക് മൊണ്ടാലി (29)നെയാണ് മാള പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് 15കാരിയായ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിലാണ്‌ മാള സിഐ എ എൻ ഷാജു, എസ്‌എച്ച്‌ഒ വിശാഖ് കെ വിശ്വൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം പ്രതിയെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്‌ഐ ബാബു, ജിഎസ്‌ഐ അശോകൻ, എഎസ്‌ഐ ഷീബ, സിപിഒ ജോയ് ഡെന്നിസ്, ഹോം ഗാർഡ് വിനോദ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home