ad
Deshabhimani

അരങ്ങുണർത്തി അറിവുത്സവം

Aksharamuttam

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2026 സ്കൂൾതല മത്സരങ്ങളുടെ ജില്ലാ ഉദ്ഘാടനം ഇടക്കൊച്ചി ഗവ. ഹൈസ്കൂളിൽ 
നടൻ സാജൻ പള്ളുരുത്തി നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 10, 2026, 12:58 AM | 1 min read

കൊച്ചി

അരങ്ങുണർന്നു, അക്ഷരമുറ്റത്തിനി അറിവുത്സവത്തിന്റെ നാളുകൾ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ സീസൺ 15ന്റെ ഭാഗമായുള്ള സ്കൂൾതല മത്സരം ജില്ലയിൽ ആവേശകരമായി പൂർത്തിയായി. ജില്ലാ ഉദ്‌ഘാടനം ഇടക്കൊച്ചി ഗവ. ഹൈസ്‌കൂളിൽ നടൻ സാജൻ പള്ളുരുത്തി നിർവഹിച്ചു. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ പ്രദീപ്‌ മോഹൻ അധ്യക്ഷനായി.


കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം നിയാസ്‌, മട്ടാഞ്ചേരി ഉപജില്ലാ സെക്രട്ടറി ടി ആർ കമൽരാജ്‌, ട്രഷറർ സുമയ്യ കബീർ, ദേശാഭിമാനി ബ്യ‍ൂറോ ചീഫ്‌ എം എസ്‌ അശോകൻ, പരസ്യവിഭാഗം മാനേജർ എ ബി അജയഘോഷ്‌, അക്ഷരമുറ്റം ജില്ലാ കോ– ഓർഡിനേറ്റർ എബി എബ്രഹാം, സ്‌കൂൾ പ്രധാനാധ്യാപിക സജിതാമോൾ, ദേശാഭിമാനി ഏരിയ ലേഖകൻ പി സി അനന്ദു എന്നിവർ സംസാരിച്ചു.


ഉപജില്ലാ മത്സരം ഒക്‌ടോബർ 10ന്‌

എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായിരുന്നു മത്സരം. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള പ്രസംഗമത്സരവും ഇതോടൊപ്പം നടന്നു. ഇതിലെ വിജയികൾക്കും ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഉപജില്ലാ മത്സരം ഒക്‌ടോബർ 10നും ജില്ലാമത്സരം 25നും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home