ട്രേഡിങ് തട്ടിപ്പ്
വയോധികന്റെ 5 ലക്ഷം രൂപ തട്ടിയെടുത്തു

കാക്കനാട്
ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതി ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനംചെയ്ത് വെണ്ണല സ്വദേശിയായ വയോധികനിൽനിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ദേവിക നായർ എന്നപേരിലുള്ള യുവതിക്കെതിരെ സൈബർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞവർഷം ഡിസംബർ നാലുമുതൽ 10 വരെ വിവിധഘട്ടമായി അഞ്ചുലക്ഷം രൂപ നൽകിയതായി പരാതിയിൽ പറയുന്നു.
എന്നാൽ, നിക്ഷേപിച്ച തുകയോ വാഗ്ദാനംചെയ്ത ലാഭമോ തിരികെലഭിക്കാതായതോടെയാണ് വെണ്ണല സ്വദേശി സൈബർ പൊലീസിൽ പരാതി നൽകിയത്.










0 comments