ഇത് അപകടമാണ്

തൃശൂർ
തിരക്കേറിയ ശക്തൻ നഗറിൽ വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ച് കടക്കുന്നത് ഒഴിവാക്കാനായാണ് ആകാശപ്പാത നിർമിച്ചത്. അപകടമില്ലാതെ റോഡ് മുറിച്ച് കടക്കുന്നതോടൊപ്പം ചൂടറിയാതെ നഗരക്കാഴ്‌ചകളും കാണാനാകും. ആളുകൾക്ക് ആകാശപ്പാതയിലേക്ക് കയറാനും ഇറങ്ങാനും ലിഫ്‌റ്റ് സൗകര്യവുമുണ്ട്. എന്നാൽ, ആളുകൾ വ്യാപകമായി റോഡ് മുറിച്ച് കടക്കുന്നുണ്ട്. ഇത് അപകടത്തിന് വഴിയൊരുക്കുന്നതാണ്. റോഡിലൂടെ കടക്കാതെയിരിക്കാൻ ബാരിക്കേഡും സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതിൽ പലതും തകർന്നുകിടക്കുകയാണ്. ഇത് ശരിയാക്കാൻ കോർപറേഷൻ ഭരണസമിതി തയ്യാറായിട്ടില്ല.









0 comments