കെസിഇയു സംസ്ഥാന സമ്മേളനം പതാകദിനം

തൃശൂർ
കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു. ജില്ലയിലെ 130 യൂണിറ്റ് കേന്ദ്രങ്ങളിലും 16 ഏരിയകളിലെ തെരഞ്ഞെടുത്ത 31 കേന്ദ്രങ്ങളിലും ജില്ലാ- – ഏരിയ ഭാരവാഹികൾ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് എ എസ് അൻവർ ചേർപ്പിലും ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ ജില്ലാ കമ്മിറ്റി ഓഫീസിലും ജില്ലാ ട്രഷറർ റീന കരുണൻ ചാവക്കാട്ടും പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം എ ടി ഉണ്ണിക്കൃഷ്ണൻ മാളയിലും ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി എസ് ബൈജു ഒല്ലൂരിലും കെ ബി പ്രദീപ് പുഴയ്ക്കലിലും ലെസ്ലിൻ ജോസ് ചാലക്കുടിയിലും കെ എസ് അനുപ് കുന്നംകുളത്തും എം വി അനിൽകുമാർ തൃശൂരിലും ഇ ആർ വിനോദ് ഇരിങ്ങാലക്കുടയിലും വൈസ് പ്രസിഡന്റുമാരായ എ വി ജോജു മണ്ണുത്തിയിലും ഇ ഉമാലക്ഷ്‌മി വടക്കാഞ്ചേരിയിലും പി എം സേതുമാധവൻ ചേലക്കരയിലും പി വി ഗോപിനാഥ് കൊടകരയിലും പി എസ് രാജീവ് നാട്ടികയിലും ഉഷ ഡേവിസ് മണലൂരിലും ഏരിയ സെക്രട്ടറി എ വിനോദ് കൊടുങ്ങല്ലൂരിലും പതാക ഉയർത്തി. 21 ,22 ,23 തീയതികളിൽ കോഴിക്കോട്ടാണ് സംസ്ഥാന സമ്മേളനം.









0 comments