വൈശാഖന് വി കെ നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം

വടക്കാഞ്ചേരി
കേരളവർമ പബ്ലിക് ലൈബ്രറിയുടെ സ്ഥാപകരിൽ പ്രധാനിയും വേദ പണ്ഡിതനുമായ വി കെ നാരായണ ഭട്ടതിരിയുടെ പേരിലുള്ള സ്‌മൃതി പുരസ്കാരം വൈശാഖന്. വി കെ നാരായണ ഭട്ടതിരി ട്രസ്റ്റും കേരളവർമ പബ്ലിക് ലൈബ്രറിയും ചേർന്ന് രണ്ട് പതിറ്റാണ്ടായി വ്യത്യസ്ത മേഖലകളിലെ വിശിഷ്ടവ്യക്തികൾക്ക് നൽകിവരുന്നതാണ് പുരസ്‌കാരം. ആഗസ്‌തിൽ നടക്കുന്ന ഭട്ടതിരി സ്മൃതിയിൽ പ്രശസ്തിപത്രവും 10,001 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങളുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. അവാർഡ് ജേതാവ് നിർദേശിക്കുന്ന പുസ്തകങ്ങളാണ് സമ്മാനിക്കുകയെന്ന് ലൈബ്രറി പ്രസിഡന്റ് വി മുരളി, സെക്രട്ടറി ജി സത്യൻ എന്നിവർ അറിയിച്ചു.










0 comments