ad
Deshabhimani

H¶mbn XpScmw

തൃശൂർ എൻജിനിയറിങ് കോളേജിൽ പോളിങ് സാമഗ്രികൾ കൈപ്പറ്റാൻ കാത്തുനിൽക്കുന്ന ഉദ്യോഗസ്ഥർ
avatar
സി എ പ്രേമചന്ദ്രൻ

Published on Apr 09, 2026, 12:01 AM | 1 min read

തൃശൂർ

നിശ്ശബ്‌ദപ്രചാരണവും തീർന്നു. കേരളം വ്യാഴാഴ്‌ച തെരഞ്ഞെടുപ്പിന്‌ വിധിയെഴുതും. 23 ദിവസം മാത്രം ലഭിച്ച തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ എൽഡിഎഫ്‌ നേടിയ മേൽക്കൈ അവസാനദിവസംവരെ തുടർന്നു. 10വർഷം എൽഡിഎഫ്‌ സർക്കാർ നടത്തിയ വൻവികസനപദ്ധതികളും ജനക്ഷേമ നടപടികളുമാണ്‌ എൽഡിഎഫ്‌ മുഖ്യമായും പ്രചാരണമാക്കിയത്‌. തുടർഭരണമെന്ന സന്ദേശം ജനങ്ങളാകെ ഏറ്റെടുത്തു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 13 നിയമസഭാ മണ്ഡലങ്ങളിൽ 12 എണ്ണം എൽഡിഎഫ്‌ നേടി. വടക്കാഞ്ചേരി മാത്രമാണ്‌ നഷ്ടപ്പെട്ടത്‌. 2021ലും 12 മണ്ഡലങ്ങളിൽ എൽഡിഎഫ്‌ വിജയക്കൊടി നാട്ടി. ചാലക്കുടി മാത്രമാണ്‌ നഷ്ടപ്പെട്ടത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ വോട്ട്‌ കണക്കുപ്രകാരം 11 മണ്ഡലങ്ങളിൽ എൽഡിഎഫ്‌ മുന്നിലാണ്‌. ഇ‍ൗ തെരഞ്ഞെടുപ്പിലും മികച്ച വിജയം ആവർത്തിക്കുമെന്നതിന്റെ തെളിവായിരുന്നു ചൊവ്വാഴ്‌ച നടന്ന കൊട്ടിക്കലാശത്തിലെ ജന പങ്കാളിത്തം. എൽഡിഎഫ്‌ സ്ഥാനാർഥികളായി എ സി മൊയ്തീൻ കുന്നംകുളത്തും ആർ ബിന്ദു ഇരിങ്ങാലക്കുടയിലും കെ രാജൻ ഒല്ലൂരിലും യു ആർ പ്രദീപ്‌ ചേലക്കരയിലും പ്രൊഫ. സി രവീന്ദ്രനാഥ്‌ മണലൂരിലും കെ കെ രാമചന്ദ്രൻ പുതുക്കാടും സേവ്യർ ചിറ്റിലപ്പിള്ളി വടക്കാഞ്ചേരിയിലും കെ കെ വത്സരാജ്‌ കയ്‌പമംഗലത്തും എൻ കെ അക്‌ബർ ഗുരുവായൂരും ആലങ്കോട്‌ ലീലാകൃഷ്‌ണൻ തൃശൂരിലും ഗീത ഗോപി നാട്ടികയിലും വി ആർ സുനിൽകുമാർ കൊടുങ്ങല്ലൂരിലും അഡ്വ. ബിജു എസ്‌ ചിറയത്ത്‌ ചാലക്കുടിയിലുമാണ്‌ ജനവിധി തേടുന്നത്‌. മന്ത്രിമാരായി തിളങ്ങിയ നാലുപേരും എംഎൽഎമാരായി നിറഞ്ഞു നിന്ന ആറുപേരും ഇത്തവണയുമുണ്ട്‌. ബിജെപിയുമായി കോടികളുടെ ഡീൽ നടത്തിയ കോൺഗ്രസ്‌ നേതാക്കളുടെ കഥകൾ പുറത്തുവന്നതോടെ യുഡിഎഫ്‌ പ്രതിരോധത്തിലായി. കടുത്ത വർഗീയത പ്രചരിപ്പിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും മതേതര ജനത അത്‌ തള്ളുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home