എംഡിഎംഎ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

കാട്ടൂർ
കാട്ടൂരിൽ എംഡിഎംഎ പിടികൂടിയ കേസിൽ ഒരു പ്രതിയെ കൂടി തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കാട്ടൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കയ്‌പമംഗലം കാളമുറി മഠത്തിപറമ്പിൽ വീട്ടിൽ അബീഷ് (36) ആണ് അറസ്റ്റിലായത്. ജൂൺ മൂന്നിന് എടതിരിഞ്ഞി വടക്കുമുറിയിലെ കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുനി(29)ന്റെ വീട്ടിൽ നിന്നാണ് 20 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്. തുടർന്ന് മിഥുനിനെയും ഇയാൾക്ക് എംഡിഎംഎ നൽകിയ എടതിരിഞ്ഞി പോത്താനിയിലെ എടച്ചാലി വീട്ടിൽ അനന്തകൃഷ്ണ(25)നെയും അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിൽ അനന്തകൃഷ്ണന് എംഡിഎംഎ നൽകിയത് അബീഷ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.










0 comments