ad
Deshabhimani

നായ പരിശീലകനാവണോ; 
വരൂ, പൊലീസ്‌ അക്കാദമിയിലേക്ക്

പൊലീസ്‌ അക്കാദമിയിലെ ഡോഗ്‌ നായ പരിശീലനത്തിന് എത്തിയവർ
avatar
സി എ പ്രേമചന്ദ്രൻ

Published on Jul 16, 2026, 12:24 AM | 1 min read

തൃശൂർ

നായ പരിശീലനത്തിനായി ഇതാ പ്രൊഫഷണൽ കോഴ്‌സ്‌. പത്താംക്ലാസ്‌ യോഗ്യതയുള്ള കോഴ്‌സിന്‌ പ്രായപരിധിയില്ല. സ്വന്തം നായയുമായെത്തി പരിശീലനം നേടാം. കലിക്കറ്റ്‌ സർവകലാശാലയുടെ ഫോറൻസിക്‌ സയൻസ്‌ വകുപ്പിന്റെ കീഴിൽ തൃശൂർ പൊലീസ്‌ അക്കാദമിയിലാണ്‌ പരിശീലനം. കോഴ്‌സ്‌ പൂർത്തീകരിച്ചയുടൻ മൂന്നുപേർക്ക്‌ ഗൾഫിൽ ജോലി ലഭിച്ചു. 1.75 ലക്ഷം രൂപവരെ ശന്പളമുണ്ട്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയ കോഴ്‌സ്‌ മന്ത്രിയായിരുന്ന ആർ ബിന്ദുവാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പൊലീസ്‌ അക്കാദമി ഡയറക്ടർ കെ സേതുരാമനാണ്‌ കോഴ്‌സ്‌ തുടങ്ങാൻ മുൻകൈയെടുത്തത്‌. മൂന്നര മാസമാണ്‌ കാലാവധി. രണ്ട്‌ ബാച്ചുകൾ വിജയകരമായി പൂർത്തിയായി. മൂന്നാമത്‌ കോഴ്‌സിന്‌ പ്രവേശന നടപടികൾ ആരംഭിച്ചു. 20 വരെയാണ്‌ അപേക്ഷിക്കേണ്ടത്‌. പ്രൊഫഷണൽ ഡോഗ്‌ ട്രെയിനിങ് ആൻഡ്‌ കനൈൻ ഫോറൻസിക്‌ എന്നാണ്‌ കോഴ്‌സിന്റെ പേര്‌. നായകളെ ഉപയോഗിച്ച്‌ മയക്കുമരുന്ന്‌ കണ്ടെത്തലാണ്‌ പ്രധാന പരിശീലനം. ദുരന്തമുഖങ്ങളിൽ മനുഷ്യജീവൻ രക്ഷിക്കാൻ നായയെ ഉപയോഗിച്ച്‌ നടത്തുന്ന തിരച്ചിൽ, നായ മണം കണ്ടെത്തി വസ്‌തുക്കൾ തിരിച്ചറിയുന്നത്‌, നായകളുടെ ചരിത്രം, മനഃശാസ്‌ത്രം, അരുസരണാശീലം, പരിചരണം, ജന്തുജന്യരോഗങ്ങൾ തുടങ്ങിയവയിൽ വിശദമായ പരിശീലനം നൽകും. ഒരു ലക്ഷമാണ്‌ ഫീസ്‌. പരിശീലനത്തിന്‌ വിദഗ്‌ധനായ ചീഫ്‌ ഇൻസ്‌ട്രക്ടറെയും അസി. ഇൻസ്‌ട്രക്ടറെയും സർവകലാശാല താൽക്കാലികമായി നിയമിച്ചിട്ടുണ്ട്‌. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഒന്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ പരിശീലനം. ആൺകുട്ടികൾക്ക്‌ താമസിക്കാൻ സ‍ൗജന്യമായി ഡോർമെറ്ററി സ‍ൗകര്യമുണ്ട്‌. പെൺകുട്ടികൾക്ക്‌ ദിവസം 50 രൂപ നിരക്കിൽ റൂം സ‍ൗകര്യമുണ്ട്‌. ഭക്ഷണം സ‍ൗജന്യമാണ്‌. യൂണി-േ-ഫ-ാമും നൽകും. നായ സ്‌നേഹിയായ തനിക്ക്‌ മികച്ച പരിശീലനം ലഭിച്ചതായി കോഴ്‌സ്‌ പൂർത്തിയാക്കിയ തിരുവനന്തപുരം സ്വദേശിനി ഡോ. കല്യാണി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home