കെജിഒഎ ജില്ലാ മാർച്ച് നടത്തി

തൃശൂർ
കെജിഒഎ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ മാർച്ചും ധർണയും നടത്തി. കേരളം ആർജിച്ച വികസന - ക്ഷേമ നേട്ടങ്ങളുടെ തുടർച്ച ഉറപ്പാക്കി സിവിൽ സർവീസിനെ സംരക്ഷിക്കുക, അഞ്ചുവർഷ തത്വം പാലിച്ച് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം യാഥാർഥ്യമാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പിഎഫ്‌ആർഡിഎ പെൻഷൻ സാധൂകരണ നിയമം, ലേബർ കോഡുകൾ എന്നിവ പിൻവലിക്കുക, എൻപിഎസ് പിൻവലിച്ച് ഒപിഎസ് പുനഃസ്ഥാപിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. പടിഞ്ഞാറേകോട്ടയിൽനിന്ന് ആരംഭിച്ച മാർച്ച് അയ്യന്തോൾ കലക്ടറേറ്റിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഹ്‌ന പി ആനന്ദ് അധ്യക്ഷയായി. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഐ ബി ശ്രീകുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. കെ ആർ രാജീവ്, ജോയിന്റ് സെക്രട്ടറി ഡോ. ടി വി സതീശൻ എന്നിവർ സംസാരിച്ചു.










0 comments