സെവൻസ് ഫുട്ബോൾ അസോസിയേഷൻ തൃശൂർ മേഖലാ സമ്മേളനം

തൃശൂര്‍
സെവൻസ് ഫുട്ബോൾ അസോസിയേഷൻ തൃശൂർ മേഖലാ സമ്മേളനം കെ രാധാകൃഷ്ണന്‍ എംപി ഉദ്ഘാടനം ചെയ്തു. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എം ലെനിൻ അധ്യക്ഷനായി. സി വി പാപ്പച്ചന്‍, അബ്ദുള്‍ കരീം എന്നിവര്‍ മുഖ്യാതിഥികളായി. മേഖലയിലെ മികച്ച ടീമിനുള്ള കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന് ഡെപ്യൂട്ടി മേയര്‍ എ പ്രസാദ് സമ്മാനിച്ചു. മികച്ച ടൂര്‍ണമെന്റ് കമ്മിറ്റിക്കുള്ള പുരസ്കാരം പുലി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പുത്തന്‍ച്ചിറ കമ്മിറ്റിയും മുന്‍ ഫുട്ബോള്‍ താരങ്ങളായ സി വി സണ്ണി, എം കെ സന്തോഷ്, സതീഷ് വില്ലടം എന്നിവര്‍ കെ രാധാകൃഷ്ണന്‍ എംപിയില്‍ നിന്ന് ഏറ്റുവാങ്ങി. ജനപ്രിയ ടൂർണമെന്റ് കമ്മിറ്റിക്കുള്ള പുരസ്കാരം പവർ ഹൗസ് അടിമാലി കമ്മിറ്റിക്ക് എസ്എഫ്എ സംസ്ഥാന ട്രഷറർ എളയടത്ത് അഷ്റഫ് സമ്മാനിച്ചു. മേഖലയിലെ മികച്ച ഗോൾകീപ്പർ– സന്ദീപ് (ബേയ്സ് പെരുമ്പാവൂർ), മികച്ച ഡിഫന്റർ– ആന്റേഴ്സൺ (പവർ ഡിപ്പോ തൃശൂർ), മികച്ച ഫോർവേർഡ്– ആന്റണി (സൂപ്പർ സ്റ്റുഡിയോ മലപ്പുറം), മികച്ച വിദേശ കളിക്കാരൻ-– ദോസോ (സൂപ്പർ സ്റ്റുഡിയോ മലപ്പുറം), മികച്ച എമർജിങ് പ്ലെയർ– ഷിഹാസ് (എഫ് ഉഷ ടീം), മികച്ച ടീം മേനേജർ– ബിജു വര്‍ഗീസ് (പവര്‍ ഡിപ്പോ തൃശൂർ) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. വാഹിദ് കുപ്പുത്ത്, എം എ ലത്തീഫ്, പി വി പ്രദീപ്, സെയ്തു കാഞ്ഞങ്ങാട്, കെ രുജീഷ്, റഷീദ് അമ്പലവയൽ, നാസർ ബാബു, കിഷോർ മഞ്ചേരി, വാഹിദ് സാലി, ഷിനിൽ ഗോപാലൻ, കെ വി സുഗതന്‍, നൗഫല്‍ ചങ്ങനാശേരി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ ജി ശശി (പ്രസിഡന്റ്), പി വി പ്രദീപ് (സെക്രട്ടറി), ടി കെ മധു (ട്രഷറർ).









0 comments