നിരങ്ങിയെത്തി, കാറിനുമുകളിലേക്ക്

ദേശീയപാതയിൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനുസമീപം അപകടത്തിൽപ്പെട്ട ബസ്. ദിവസങ്ങൾക്കുമുമ്പ് ഇവിടെ തലകീഴായി മറിഞ്ഞ കാറും കാണാം
കുറ്റിപ്പുറം
ദേശീയപാതയിൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനുസമീപമുള്ള സ്ഥലം സ്ഥിരം അപകടമേഖല. ദിവസങ്ങൾക്കുമുമ്പ് ഇവിടെ കാർ തലകീഴായി മറിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട കാർ സർവീസ് റോഡിലേക്ക് മാറ്റിയിട്ടിരുന്നു. ഇതിനുമുകളിലേക്കാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ട ബസ് ഡിവൈഡറിലൂടെ നിരങ്ങിയെത്തിയത്. മൂന്നുമാസങ്ങൾക്കുള്ളിൽ നിരവധി അപകടങ്ങളാണ് കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനുസമീപമുണ്ടായത്. മൂന്നുവരിയുള്ള ദേശീയപാത റെയിൽവേ മേൽപ്പാലത്തിലേക്ക് എത്തുമ്പോൾ രണ്ടുവരിയായി വീതി കുറയുന്നുണ്ട്. പാലം തുടങ്ങുന്നതിനടുത്തുതന്നെയാണ് ഹൈവേയിലേക്ക് പ്രവേശിക്കാനുള്ള എൻട്രി പോയിന്റ്. ദേശീയപാതയിൽ വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് റോഡ് വീതി കുറയുന്നതും എൻട്രി പോയിന്റും മനസ്സിലാക്കാൻ സാധിക്കില്ല. ഇതിനാൽ വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. മാസങ്ങൾക്കുമുമ്പ് ചരക്കുമായി പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിറകിൽ വന്ന നിരവധി വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു. വളവും ഇറക്കവുമുള്ള ഇവിടെ മഴപെയ്യുന്നതോടെ റോഡിൽ നേർത്ത പാളിയോടെ വെള്ളമൊഴുകും. ഇതും അപകടസാധ്യത വർധിപ്പിക്കുന്നു.









0 comments